ആറ്റിങ്ങൽ : ഡി.വൈ.എഫ്.ഐ 15-ാം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കലാ കായിക മത്സരങ്ങൾക്ക് തുടക്കമായി ഇതിന്റെ ഭാഗമായി ഏപ്രിൽ 14 ന് നഗരത്തിൽ മിനി മാരത്തോൺ സംഘടിപ്പിക്കും. കനകക്കുന്ന് മുതൽ ആരംഭിച്ച് നഗരത്തിൽ 10 കി.മി. ദൂരം സഞ്ചരിച്ച് കനകക്കുന്നിൽ തന്നെ മാരത്തോൻ സമാപിക്കും. ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും ആദ്യ 10 പേർക്ക് 1000 രൂപ വീതവും സമ്മാനം നൽകുന്നതാണ്. 14 ന് രാവിലെ 6:30 കനകക്കുന്നിൽ നിന്നും മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
7293670519,
9567807073,
9447330154.
