‘മിന്നല്‍ മുരളി’യുടെ സെറ്റ് തകർത്ത മുഖ്യ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

‘മിന്നല്‍ മുരളി’യുടെ സെറ്റ് തകർത്ത മുഖ്യ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: ബേസിൽ-ടൊവിനോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി നിർമ്മിച്ച സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതിയെ കപ്പ ചുമത്തി ജയിലിലടച്ചു. മലയാറ്റൂർ സ്വദേശി രതീഷ് എന്ന കാര രതീഷിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് രതീഷ്. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രതീഷിനെതിരെ നടപടിയെടുത്തത്. 

കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്‌ഫോടക വസ്തുനിയമം എന്നീ കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അങ്കമാലി കാലടിയിലായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയുടെ ഒരുക്കിയിരുന്നത്. ക്രിസ്ത്യൻ പള്ളിയുടെ സെറ്റായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. എന്നാൽ രാഷ്ട്രീയ ബജ്‌റംഗദള്‍ എന്ന് അവകാശപ്പെട്ട സംഘടന ഈ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് സെറ്റ് തകര്‍ത്തത്

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *