പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്നലെ രാത്രി മാനേജർ വെങ്കി, സുഹൃത്ത് ശരത്ത് എന്നിവരോടൊപ്പമാണ് താരം ശബരിമലയിലെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ദർശനം നടത്തുകയും ചെയ്തു.തന്ത്രിയെ സന്ദർശിച്ച ദിലീപ് ഏറെ നേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മലയിറങ്ങിയത്. മുൻ വർഷങ്ങളിലും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ ദിലീപ് പ്രതികരിക്കാൻ തയ്യാറായില്ല.
