തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് മകന് അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു. വെഞ്ഞാറമ്മൂട് നെല്ലനാട് സ്വദേശി എസ്.എസ്.ഭവനില്‍ സുകുമാരനാണ് പരിക്കേറ്റത്. മകന് സുധീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിക്കാന്‍ പണം നല്‍കാത്തതാണ് പ്രകോപനത്തിന് കാരണം. മുഖത്തും വയറ്റിലും വെട്ടേറ്റ സുകുമാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

Posted inThiruvananthapuram
