January 15, 2026

കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി ജാമ്യം ലഭിച്ചു. മൂന്നാം പ്രതി സുനേഷ് എന്ന മണിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ മറ്റ് 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കൊലയാളി സംഘത്തിന് ഹരിദാസിനെ കാട്ടിക്കൊടുത്തത് സുനേഷ് എന്ന മണിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കൊലയാളി സംഘവുമായി സുനേഷ് ബന്ധപ്പെട്ടു എന്നതിന് മതിയായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബാക്കി 10 പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയുടെയും പതിനൊന്നാം പ്രതിയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാൻ കോടതി മാറ്റി. കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെയാണ് ഹരിദാസനെ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *