കഴക്കൂട്ടം: കഴക്കൂട്ടത്ത് വീട്ടമ്മയെ
മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി
പോലീസ് കമ്മിഷണറുമായ ജി.സർജൻ കുമാർ അറിയിച്ചു. തുമ്പ പുതുവൽ പുരയിടത്തിൽ ജോളി എന്ന് വിളിക്കുന്ന
എബ്രഹാം ജോൺസൺ (39)-നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 19-നാണ് വീട്ടമ്മയ്ക്ക് നേരെ
അതിക്രമം നടന്നത്.
പുലർച്ചെ അഞ്ചര മണിയോടെ വീട്ടുമുറ്റത്ത് പത്രം എടുക്കാനായി എത്തിയ 56-കാരിയായ
ആറാട്ടുവഴി സ്വദേശിനിയെ പ്രതി കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ
ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടം
സൈബർസിറ്റി എ.സി.പി ഹരി.സി.എസ്-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ നിഥിൻ,
ജിനു, സി.പി.ഒമാരായ സജാദ്ഖാൻ, ബിനു, റജി, ചിന്നു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായിട്ടുളള എബ്രഹാം ജോൺസൺ 2015-ലെ ഒരു ബലാത്സംഗ കേസ്സിൽ രണ്ട് വർഷത്തെ തടവുശിക്ഷ അനുഭവിച്ച ആളുമാണ്. കൂടാതെ, പ്രദേശത്തെ സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തുന്ന ഇയാൾക്കെതിരെ നാട്ടുകാർ മാസ്സ് പെറ്റിഷൻ നൽകിയിട്ടുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
