കടയ്ക്കാവൂർ.രാത്രികാലങ്ങളിൽ മോട്ടോർ സൈക്കിളിൽ കറങ്ങി നടന്ന് വഴിയാത്രക്കാരെ ആക്രമിച്ചു പണവും മൊബൈൽഫോണും തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേരെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയിതു.ചിറയിൻകീഴ് പാറയടി കോണത്തുവിള വീട്ടിൽ വിഷ്ണു (25),മണമ്പൂർ കവലയൂർ മാടൻകാവിൽ കുഴിവാണകോണം വിളയിൽ വീട്ടിൽ അഖിൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് പാറയടി സ്വദേശിയായ ജോയിയെ മാരകമായി ആക്രമിച്ചു പണം അപഹരിച്ച കേസിലും നിലക്കാമുക്ക് സ്വദേശിയായ രാജുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്പിച്ച കേസിലും ഇവർ പ്രതികളാണ് പരാതിയെ തുടർന്ന് പ്രതികളെ പിടികൂടാൻ ശ്രെമിക്കുന്നതിനിടെ പോലീസ് നേരെയും ആക്രമം കാണിച്ചു. തുടർന്ന് സാഹസികമായാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ വിഷ്ണുവിന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ അടക്കം നിരവധി ക്രിമിനൽ കേസുകളുണ്ട്.പ്രതികൾ കൂടുതൽ മോബിലെഫോൺ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി കടയ്ക്കാവൂർ പോലീസ് അറിയിച്ചു.കടയ്ക്കാവൂർ എസ് എച് ഓ അജേഷ് വി എസ് ഐ മാരായ ദീപു എസ് എസ്,മാഹീൻ എ എസ് ഐ മാരായ ശ്രീകുമാർ,ഷാഫി,ജയകുമാർ,എസ് സി പി ഓ സിയാദ്,അനീഷ് ജ്യോതിഷ് കുമാർ.സി പി ഓ മാരായ ഡാനി ബിജു,സുജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയിതു.
