കിഴുവിലം ഗ്രാമ പഞ്ചായത്തിൽ 31-01-2022 വരെ സമർപ്പിക്കപ്പെട്ട മുഴുവൻ അപേക്ഷകളിലും തീരുമാനമെടുക്കുന്നതിലേയ്ക്കുള്ള ഫയൽ അദാലത്ത് 28-04-2022 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തുന്നു. പെർമിറ്റ്, നമ്പറിംഗ്, ഉടമസ്ഥാവകാശം മാറ്റൽ, പെൻഷൻ അപേക്ഷകൾ , വിവിധ തരം സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വിവിധ തരം അനുമതികൾക്കുള്ള അപേക്ഷകൾ , വിവാഹ രജിസ്ട്രേഷൻ- സർട്ടിഫിക്കറ്റുകൾ, ജനന- മരണ രജിസ്ട്രേഷൻ- സർട്ടിഫിക്കറ്റുകൾ, മറ്റു ഓഫീസുകളിലേയ്ക്ക് അയയ്ക്കേണ്ട റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള ഫയലുകൾ പരിഗണിച്ച് തീർപ്പ് ഉണ്ടാക്കുന്നതാണ്.
അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സഹിതം ഹാജരാകുന്നതിന് പഞ്ചായത്തിൽ നിന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രസിഡന്റ് ആർ.മനോന്മണിയും വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായരും അറിയിച്ചു.
