കുമാരനാശാന്റെ 150ആം ജന്മദിന ആഘോഷസമ്മേളനം  നടന്നു

കുമാരനാശാന്റെ 150ആം ജന്മദിന ആഘോഷസമ്മേളനം നടന്നു

ആശാൻ കൃതികളും ആശാന്റെ കാലത്തെ ചരിത്രവും വർത്തമാനകാലവുമായി ബന്ധിപ്പിയ്ക്കുന്ന കണ്ണിയാണ് കായിക്കര ആശാൻ സ്മാരകം. ആശാന്റെ പാരമ്പര്യമുള്ള ഈ മണ്ണിൽ ചവിട്ടി നിൽക്കാൻ കഴിഞ്ഞത് പുണ്യമാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിച്ച കുമാരനാശാന്റെ 150ാംജന്മദിനാഘോഷ സമ്മേളനം കായിക്കര ആശാൻ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആശാന്റെയും അഞ്ചുതെങ്ങിന്റെയും ചരിത്രവും പാരമ്പര്യവും വരും തലമുറകൾക്ക് പകർന്നു നൽകുന്ന ഒരിടമാക്കി കായിക്കര ആശാൻ സ്മാരകം മാറ്റാനുള്ള എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. തുടർന്ന് കെ . സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരം സമ്മാനിച്ചു. അഡ്വ :സോണിയ ഷിനോയിയുടെ “ആകയാൽ സാക്ഷ്യപ്പെടുത്തുന്നു “എന്ന കൃതിക്കായിരുന്നു പുരസ്‌കാരം. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് സമ്മാനിച്ചത്. ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഗവേർണിംഗ് ബോഡി അംഗമായിരിക്കെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ. എ റഹീമിനെ മന്ത്രി അനുമോദിച്ചു. തുടർന്ന് ജന്മദിനാഘോഷത്തിതന്റെ ഭാഗമായി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ആശാൻ ശതോത്തര കനക ജൂബിലി ജന്മ വാർഷികാഘോഷങ്ങളുടെ ഉൽഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.കുമാരനാശാൻ തന്റെ കവിതകളെ സമൂഹത്തിലെ അനീതികൾക്കെതിരെയുള്ള ചാട്ടവാറാക്കിയ കവിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആശാൻ സ്മാരക ഗവേർണിംഗ് ബോഡി വർക്കിംഗ്‌ പ്രസിഡന്റ് അഡ്വ :ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ :വി. എ. വിജയ അവാർഡ് നിർണ്ണയ സമിതിയുടെ റിപ്പോർട്ട്‌ സമർപ്പണവും അവാർഡ് കൃതി പരിചയപ്പെടുത്തലും നടത്തി .ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. വി. ശശി. എം. എൽ. എ, ജില്ലാ പഞ്ചായത്ത്‌ അംഗം ആർ. സുഭാഷ്, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ലിജാ ബോസ്, കുമാരനാശാന്റെ പൗത്രി നളിനി വിജയ രാഘവൻ,ഡോ :ബി. ഭുവനേന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജയാ ശ്രീരാമൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സജി സുന്ദർ, ദിവ്യാ ഗണേഷ്, ആശാൻ മെമ്മോറിയാൽ അസോസിയേഷൻ ഗവേർണിങ് ബോഡി അംഗങ്ങളായ , കരവാരം രാമചന്ദ്രൻ, സി. വി. സുരേന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ, ശ്യാമ പ്രകാശ്‌,ഡി. ശ്രീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി. ലൈജു സ്വാഗതവും റെജി കായിക്കര നന്ദിയും പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *