യുവതിയുടെ നഗ്നചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി.

യുവതിയുടെ നഗ്നചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി.

മൂന്നാർ: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവതിയുടെ നഗ്‌നചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. നല്ലതണ്ണി സ്വദേശി സന്തോഷിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്.മൂന്നാര്‍ സ്വദേശിയായ ഇരുപതുകാരിയും സന്തോഷും മുന്പ് അടുപ്പത്തിലായിരുന്നു. ഈ സമയത്ത് വീഡിയോ കോൾ വിളിക്കുന്പോൾ ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുത്തുവച്ചിരുന്നു. കുറച്ചുമാസങ്ങൾക്ക് മുന്പ് ഇവര്‍ തമ്മിൽ തെറ്റി. പ്രണയബന്ധം അവസാനിപ്പിച്ചു. തുടർന്ന് തമിഴ്‌നാട്ടിലേക്ക് പഠിക്കാൻ പോയ യുവതി മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇത് അറിഞ്ഞതോടെയാണ് സന്തോഷ് പ്രതികാരം ചെയ്തത്. നഗ്‌നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത് കൂടാതെ ഇത് യുവതിയുടെ ചില ബന്ധുക്കൾക്കും അയച്ചു കൊടുത്തു.ചിത്രങ്ങളും ചാറ്റുകളുമെല്ലാം ഇയാൾ ഫോണിൽ നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. സൈബര്‍ സംഘത്തിന്റെ സഹായത്തോടെ പൊലീസ് എല്ലാം വീണ്ടെടുത്തു. സൈബര്‍ കുറ്റകൃത്രങ്ങൾ ഉൾപ്പടെയുള്ള വകുപ്പുകളാണ് സന്തോഷിനെതിരെ ചുമത്തിയിട്ടുള്ളത്. പിന്നീട് ദേവികുളം കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *