തിങ്കളാഴ്ച ഇന്ദിരാഭവനിലാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുക. എ ഐ സി സി അംഗമെന്ന നിലയില്‍ കെ വി തോമസിനെയും യോഗത്തിലേക്ക് ക്ഷണിക്കേണ്ടതാണ്. കെ വി തോമസ് ഉള്‍പ്പെടെ 22 പേരാണ് സമിതി അംഗങ്ങള്‍.
21 പേരെയും യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും കെ വി തോമസിനെ ഒഴിവാക്കുകുകയായിരുന്നു.
എ ഐ സി സി നേതൃത്വം ഇതു വരെ കെ വി തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല.
എ കെ ആന്റണി അധ്യക്ഷനായ സമിതി നല്കിയ നോട്ടീസിന് ചൊവ്വാഴ്ച മറുപടി നല്‍കുമെന്ന് കെ വി തോമസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ക്ഷണിക്കാത്ത സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ വി തോമസും വ്യക്തമാക്കി.
