ആറ്റിങ്ങൽ : ഒരു മാസക്കാലമായി പൊട്ടിയ വാട്ടർ സപ്ലൈ പൈപ്പ് അറ്റ് കുറ്റപണികൾ നടത്താത്ത നെതിരെ അമ്പലമുക്ക് വാർഡ് കൗൺസിലർ കെ.ജെ.രവികുമാർ വാട്ടർ സപ്ലൈ AE യുടെ ഓഫീസിനുമുന്നിൽ ഒറ്റയാൾ സമരം നടത്തി.ആറ്റിങ്ങൽ നഗരസഭയിലെ പൈപ്പ് ലൈൻ റോഡ് ഒരു വർഷത്തിനു മുമ്പ് പുതിയ പൈപ്പ് ലൈൻ ഇ ടുന്നതിനായി കുഴിക്കുക ഉണ്ടായി. എന്നാൽ പുതിയ പൈപ്പ് ഇട്ടതിനുശേഷംഒരു മാസത്തിനു മുമ്പ് നിലവിലുണ്ടായിരുന്ന പൈപ്പ് പൊട്ടുകയും പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും റോഡിൽ കൂടിയുള്ള വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തു. തുടർന്ന് പലപ്രാവശ്യം വാർഡ് കൗൺസിലറായ കെ. ജെ. രവികുമാർ വാട്ടർ അതോറിറ്റി AE യോട് പൊട്ടിയ പൈപ്പ് ശരിയാക്കി തരണം എന്ന് പറഞ്ഞെങ്കിലും വാട്ടർ സപ്ലൈ അറ്റകുറ്റപ്പണി നടത്താത്ത തുടർന്നാണ് കൗൺസിലർ ഒറ്റയാൾ സമരം ഓഫീസിനുമുന്നിൽ നടത്തിയത്. തുടർന്ന് വാട്ടർ സപ്ലൈ AE ഇന്ന് തന്നെ അറ്റകുറ്റപ്പണികൾ നടത്താമെന്ന് ഉറപ്പ് കൊടുത്തതിനു ശേഷമാണ് കൗൺസിലർ ഒറ്റയാൾ സമരം അവസാനിപ്പിച്ചത്.
