സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ. ലക്ഷങ്ങളും കോടികളും കോഴ നല്കാന് കെല്‍പ്പുളളവര്‍ക്ക് മാത്രമാണ് നിലവില്‍ നിയമനം. കോഴയായി മാനേജ്മെന്റുകള്‍ വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നു. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നിയമനമില്ല. പിഎസ്സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം, സാമ്ബത്തിക ബാദ്ധ്യതയും കുറയ്ക്കാം.രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദേശത്തോട് യോജിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാദ്ധ്യമല്ല.’ – എ കെ ബാലന് പറഞ്ഞു.
അതേസമയം, എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള നീക്കത്തെ കെസിബിസിയുംഎന്എസ്എസും എതിര്‍ക്കുകയാണ്.
.
