ഭാരത് പെട്രോളിയം കേന്ദ്രം വിൽക്കാൻ ഒരുങ്ങുന്നു. ബി.പി.സി.എല്ലിന്റെ മുഴുവന്‍ ഓഹരിയായ 52.98 ശതമാനവും വിൽക്കുന്നതിന് പകരം 20 മുതല്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാല് വർഷം മുമ്പ് ബി.പി.സി.എല്ലിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ കേന്ദ്രം പദ്ധതിയിട്ടിരുന്നു. ഇതിലൂടെ 8-10 ബില്യൺ ഡോളർ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
റഷ്യൻ ഭീമന്മാരായ റോസ്നെഫ്റ്റും സൗദിയുടെ ആരാംകോയുമടക്കമുള്ളവര്‍ ലേലത്തിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരും താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ വില്പന നടന്നിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ സമയത്തെ കുറഞ്ഞ എണ്ണ വിലയും ദുർബലമായ ഡിമാൻഡും കാരണമാണ് ആരും എത്താതിരുന്നത്. വില്പനയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് 12 മാസത്തിലധികം സമയമെടുക്കുന്നതിനാൽ ബി.പി.സി.എല്ലിന്റെ ഒരു ഭാഗം പോലും ഈ സാമ്പത്തിക വർഷം വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു.നിരവധി പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും നവംബറിനും ഫെബ്രുവരിക്കും ഇടയിൽ നാല് മാസത്തേക്ക് പെട്രോൾ വില ഉയർത്താതിരുന്നത് തെരഞ്ഞെടുപ്പ് കാരണമാണ്. ഓഹരി വാങ്ങാനെത്തിയ എല്ലാവരും പിന്മാറിയതിനെ തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങിയത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റും ഓയില്‍-ടു-മെറ്റല്‍സ് കൂട്ടായ്മയായ വേദാന്ത ഗ്രൂപ്പുമാണ് അന്തിമ ലേലക്കാരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ സർക്കാരും വേദാന്തയും ബി.പി.സി.എല്ലും അപ്പോളോ ഗ്രൂപ്പും വാർത്തയെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
