കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി മുപ്പത്തി ഏഴാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മംഗലപുരം യൂണിറ്റ് കുടുംബവും സാമൂഹ്യ ബന്ധവും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമവും എന്ന വിഷയത്തിൽ മംഗലപുരം പോലീസ് സ്റ്റേഷനിൽ വച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജി. എസ് കൃഷ്ണലാൽ, സെക്രട്ടറി ജി വി വിനു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ ജില്ലാ നിർവാഹകസമിതി അംഗം വി.സുനിൽ കുമാർ അധ്യക്ഷനായി. മംഗലപുരം ഇൻസ്പെക്ടർ എസ് എച് ഒ സജീഷ്.എച്ച്.എൽ ക്ലാസ്സ് ഉത്ഘാടനം ചെയ്തു ഡിസിആർ സി തിരുവനന്തപുരം റൂറൽ കൗൺസിലർ ദീപ എസ് നായർ മംഗലാപുരം സബ് ഇൻസ്പെക്ടർ ശ്രീനാഥ്.വി.എസ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻതിരുവനന്തപുരം റൂറൽ ജില്ലാ ജോയിൻ സെക്രട്ടറി കെ വിനോദ് കുമാർ, . തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി പദ്ധതിയുടെ എ സി പി ഒ എ.തങ്കമണി ടീച്ചർ കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ നിർവാഹക സമിതി അംഗം അപ്പു.വൈ ജില്ലാ കമ്മിറ്റി അംഗങ്ങളായ ലിബിൻ എസ് . ദിനേശ് ബാബു. ബി സുജീഷ്.എസ് വൈശാഖൻ സതീശൻ. തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു.

Posted inWeb Desk
