കേരളത്തിൽ 6 ലക്ഷത്തോളം തൊഴിലാളികൾ പണിയെടുത്തു ഉപജീവനം നടത്തിവന്നിരുന്ന കയർ മേഖലയിൽ ഇന്ന്അരലക്ഷത്തോളം തൊഴിലാളികൾ മാത്രമാണുള്ളത്.ഏറ്റവും ഗുണമേന്മയുള്ള കയർ ഉദ്പാദിപ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലെ കയർ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാരിൻ്റെ സഹായത്തിനുപുറമെ പ്രതിവർഷം കോടിക്കണക്കിന് രൂപയുടെപദ്ധതികൾ തയ്യാറാക്കുന്ന തൃതലപഞ്ചായത്തു കളുടെ സഹായം കൂടി കയർ സംഘ ങ്ങൾക്ക് അനിവാര്യമാണ്. അർദ്ധ പട്ടിണിക്കാരായകയർതൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാൻ 2022-23 വർഷത്തെ വാർഷിക പദ്ധതികൾ തയ്യാറാക്കി വരുന്ന സാഹചര്യത്തിൽ വെട്ടൂർ പഞ്ചായത്തിലെ കയർ തൊഴിലാളികൾക്ക് കൂടി പദ്ധതി തയ്യാറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (CITU) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെട്ടൂർ പഞ്ചായത്ത്
പ്രസിഡൻ്റ് ശ്രീമതി ഷീജാസുനിൽലാലിന് നിവേദനം നൽകി.വൈസ് പ്രസിഡൻ്റ് നാസിമുദീൻ, ഗ്രാമപഞ്ചായത്തംഗം എസ്.സുനിൽ എന്നിവരും സന്നിഹിതരായിരുന്നു. യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ ജില്ലാ വൈസ് പ്രസിഡൻറ് കെ.അനിരുദ്ധർ, കയർ വർക്കേഴ്സ് സെൻറർ അംഗം വി.ലൈജു , അകത്തുമുറി കയർസംഘം സെക്രട്ടറി എസ്. മിനി, വെട്ടൂർ കയർ സംഘം പ്രസിഡൻ്റ് സരള, ബോർഡ് മെമ്പർ അസൂറ യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് പ്രസിഡൻ്റിന് ദിവേദനം നൽകിയത്.കയർ തൊഴിലാളികൾക്ക് വേണ്ടി ഈ വർഷം പദ്ധതി ഉണ്ടാകുമെന്ന് പ്രസിഡൻ്റ് ഉറപ്പു നൽകി.
.
.
