January 15, 2026

പൂര നഗരിയിൽ ആനയിടഞ്ഞു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്. ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടെലിൽ ആനയെ ശാന്തമാക്കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

കൂട്ടു വിലങ്ങുണ്ടായതിനാൽ വലിയ അപകടങ്ങൾ സംഭവിച്ചില്ല. വിരണ്ട ആന ശ്രീമൂലസ്ഥാനം വഴി വന്നു നിന്നപ്പോഴേക്കും എലിഫന്റ് ടാസ്‌ക് ഫോഴ്‌സും പാപ്പാൻമാരും ചേർന്ന് തോട്ടി ഉപയോഗിച്ച് ആനയെ തളച്ചു.
ഇടഞ്ഞ മച്ചാട് ധർമനെ ഇനി എഴുന്നള്ളിക്കില്ല എന്നാണ് റിപ്പോർട്ട്. അൽപനേരം മാത്രം നീണ്ട് നിന്ന ആശങ്കകൾക്കൊടുവിൽ പൂരം അതിന്റെ ഭംഗിയോടെ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *