അമ്പലപ്പുഴ: കളർകോട് മഹാദേവ ക്ഷേത്രത്തിൽ വിറകു പുരയ്ക്കു തീ പിടിച്ചു. പുലർച്ചെ 1.30ഓടെ ആയിരുന്നു തീ പിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിച്ചേർന്ന ആലപ്പുഴ അഗ്നി രക്ഷാ സേന യുടെ രണ്ടു യൂണിറ്റുകൾ പ്രവർത്തിച്ചു തീ അണച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വാലെന്റയിൻ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ജെ.ജെ. നെൽസൺ, ഫയർ ഓഫീസർ മാരായ സി.കെ. സജേഷ്, എ.ആർ. രാജേഷ്, കെ.അർ. അനീഷ്, അമർജിത്ത്, ജിജോ പി.രതീഷ്, ശ്രീജിത്ത്, ഷൈജു, ഉദയകുമാർ, ചന്ദ്രപ്പൻ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Posted inWeb Desk
