വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; അമ്മ താര സംഘടനയിൽ നിന്ന് രാജിവച്ച് നടി മാല പാര്‍വതി

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; അമ്മ താര സംഘടനയിൽ നിന്ന് രാജിവച്ച് നടി മാല പാര്‍വതി

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐ.സി.സിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐ.സി.സി. വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *