മൈസൂരു: കുടകിൽ ബജ്റംഗ്ദൾ പ്രവർത്തകർക്ക് വെടിവെപ്പ് പരിശീലനം നൽകിയത് വിവാദമായി. പൊന്നംപേട്ടിലെ സായി ശങ്കര സ്കൂളിൽ പ്രവർത്തകർക്കായി നടത്തിയ എട്ടുദിവസത്തെ ‘ശൗര്യ പ്രശിക്ഷണ വർഗ പരിപാടിയുടെ ഭാഗമായാണ് വെടിവെപ്പ് പരിശീലനം അരങ്ങേറിയത്.കുടകിലെ ബി.ജെ.പി എം.എൽ.എമാരായ എം.പി.അപ്പാച്ചു രഞ്ജൻ, കെ.ജി.ഭോപ്പയ്യ, സുജ കുശാലപ്പ എം.എൽ.സി എന്നിവർ പരിശീലനം വീക്ഷിക്കാൻ എത്തിയിരുന്നെന്നാണ് റിപ്പോർട്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബജ്റംഗ്ദൾ പ്രവർത്തകർക്ക് പുറമേ, വിശ്വഹിന്ദുപരിഷത്ത്, ആർ.എസ്.എസ് എന്നിവയുടെ പ്രവർത്തകരും പരിശീലനത്തിൽ പങ്കെടുത്തു. യുവാക്കൾ നിലത്തുകിടന്ന് വെടിവെപ്പ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
