സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ നടപടിയുമായി സംസ്ഥാന സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തില്‍ എല്ലാ ഉത്പന്നങ്ങലും പുറത്തുനിന്നാണ് വരുന്നത്. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങൾ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും. ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും. അയൽ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം തടയാൻ നടപടി തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിക്കാണ് ഏറ്റവും വില ഉയർന്നത്. നിത്യോപയോഗ സാധനങ്ങളിൽ വില കൂടുതലായി കാണുന്നില്ല. പൂഴ്ത്തി വെയ്പ്പ് തടയാൻ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നിർദേശം നൽകി.
സംസ്ഥാനത്ത് വരുന്ന ഒന്നാം തീയതി മുതല്‍ ഗോതബ് ഇറക്കുമതി കേന്ദ്രം നിര്‍ത്തുകയാണ്. ഇതോടെ 57% മലയാളികള്‍ക്ക് ഇന്നലെ വരെ ലഭിച്ച ഗോതബ് പൂര്‍ണമായി അവസാനിക്കുകയാണ്. ഒരു വര്‍ഷക്കാലം ഇനി ഗോതബ് ഉണ്ടാകില്ലയെന്നുമാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.കേരളത്തിന്റെ മണ്ണെണ്ണ വിഹിതം 40% കുറച്ചു. മൂന്നു മാസത്തില്‍ അര ലിറ്റര്‍ കൊടുത്ത് കൊണ്ടിരുന്നത് ഇപ്പോള്‍ പൂര്‍ണമായി കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ മാറ്റം വരണം.
