റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയതിനെതിരെ ഹരീഷ് ശിവരാമകൃഷ്ണന് ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. കുട്ടികളുടെ കൈയില്‍ വാള് അല്ല, പുസ്തകം വെച്ച് കൊടുക്കണമെന്നും അവര്‍ക്ക് സമാധാനവും സാഹോദര്യവും സഹിഷ്ണുതയും എന്തെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ഹരീഷ് കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര കീഴാറൂരില്‍ ആയുധമേന്തി വി.എച്ച്.പി വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഥസഞ്ചലനം. മെയ് 22 ന് ആയിരുന്നു പെണ്‍കുട്ടികള്‍ പങ്കെടുത്ത പഥസഞ്ചലനം. സംഭവത്തില്‍ വാളേന്തി പഥസഞ്ചലനം നടത്തിയെന്ന പേരില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വാളേന്തിയുള്ള പ്രകടനത്തിന്റെ ദൃശ്യങ്ങളുമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റൂറല്‍ ജില്ല പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
