മടവൂർ വില്ലേജിൽ കുന്നുംപുറത്ത് വീട്ടിൽ സമീർ ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് അനധികൃത മദ്യ കച്ചവടം നടത്തിയതിന് പ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിലാകുന്നത്. കടയ്ക്കൽ കിളിമാനൂർ ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നും കുറഞ്ഞ മദ്യം വലിയ അളവിൽ വാങ്ങി സ്റ്റോക്ക് ചെയ്താണ് പ്രതി മദ്യ കച്ചവടം ചെയ്തിരുന്നത്. ഒരു കുട്ടിക്ക് 100 മുതൽ 200 രൂപ വരെ കൂട്ടിയാണ് ഇയാൾ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു കൊടുത്തിരുന്നത്. ഒരു ദിവസം ഓർഡറനുസരിച്ച് പ്രതി പല പ്രാവശ്യം ബിവറേജിൽ പോവുകയും വാങ്ങിക്കൂട്ടുന്ന മദ്യം തന്റെ വീട്ടിൽ സൂക്ഷിക്കാതെ ഒഴിഞ്ഞു പറമ്പുകളിലും പാറക്കെട്ടുകളിലു മായിരുന്നു സൂക്ഷിച്ചിരുന്നത്. ഒരു ദിവസം 50 കുപ്പികൾ വരെ സമീർ കച്ചവടം ആക്കുമായിരുന്നു. ഒന്നാം തീയതിയും മറ്റ് അവധിദിവസങ്ങളിലും ഇത് 100 കുപ്പികൾ വരെ ആകും. സി ഐ ശ്രീജിത്ത്, എസ് ഐ സാഹിൽ, എസ് ഐ റഹിം, സിപി ഒ മാരായ രാജീവ് സിയാസ് സന്തോഷ്, ബിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പള്ളിക്കൽ പോലീസ് അക്കാദമി നിയമപ്രകാരം പ്രതിയെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
