ആറ്റിങ്ങലിൽ സംസ്ഥാന ജാഥയ്ക്ക് സ്വീകരണം നൽകി.
ചില്ലറ വിൽപ്പന മേഖലയിലെ കോർപ്പറേറ്റു വൽക്കരണം അവസാനിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക, വഴിയോര കച്ചവട നിയമം സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ്റെ (CITU) നേതൃത്വത്തിൽ ജൂൺ 1ന് രാജ്ഭവൻ മാർച്ച് നടത്തുന്നു.ഇതിൻ്റെ പ്രചരണാർത്ഥം മേയ് 17ന് കാസർകോഡിൽ നിന്ന് ആരംഭിച്ച സംസ്ഥാന ജാഥയ്ക്ക് ഇന്ന് ആറ്റിങ്ങൽ കച്ചേരി നടയിൽ സ്വീകരണം നൽകി. ഇന്ന് രാവിലെ 9 മണിക്ക് കച്ചേരി നടയിൽ നിന്ന് ആരംഭിച്ച ജാഥ സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏര്യാ പ്രസിഡൻ്റ് ശശിധരൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ഇക്ബാൽ, വൈസ് ക്യാപ്റ്റൻ ഡോ.കെ.എസ്. പ്രദീപ്കുമാർ, കെ.സി.കൃഷ്ണൻകുട്ടി, എസ്.അനിൽകുമാർ, സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ്സുരേന്ദ്രൻ, എം മുരളി, ആർ.പി.അജി, എസ്.ജോയി, അനിൽ ആറ്റിങ്ങൽ, ഗായത്രി ദേവി, ആർ.എസ്.അരുൺ, സുരേഷ്ബാബു, എസ്.ലാജി, എസ്.ലോറൻസ്, എസ്.രാജശേഖരൻ, തുടങ്ങിയവർ സംസാരിച്ചു.
