January 15, 2026

തൃശൂര്‍: ബൈക്ക്‌ മോഷണക്കേസില്‍ മുന്‍ ദേശീയ ജൂഡോ ചാമ്പ്യനടക്കം രണ്ടുപേര്‍ പിടിയില്‍. ഇടുക്കി കരിങ്കുന്നം മലയില്‍വീട്ടില്‍ അഭിജിത്ത്‌ (24), ചാലക്കുടി പോട്ട കാളിയന്‍പറമ്പില്‍ അലന്‍ (23) എന്നിവരാണു പിടിയിലായത്‌.
മോഷ്‌ടിച്ച വാഹനത്തില്‍ അതേ കമ്പനിയുടെ അതേ നിറത്തിലുള്ള ബൈക്കിന്റെ നമ്പര്‍പ്ലേറ്റ്‌ വച്ച്‌ എത്തിയ അഭിജിത്തിനെ പൂത്തോളില്‍ വാഹന പരിശോധനയ്‌ക്കിടെയാണ്‌ പിടികൂടിയത്‌.
ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ്‌ അലന്റെ പങ്ക്‌ വ്യക്‌തമായത്‌. അഭിജിത്ത്‌ മുന്‍ ദേശീയ ജൂഡോ ചാമ്പ്യനാണ്‌. തൃശൂര്‍ വെസ്‌റ്റ്‌ എസ്‌.ഐ കെ.സി.ബൈജു, സി.പി.ഒമാരായ അഭീഷ്‌ ആന്റണി, സി.ഐ: വിബിന്‍, ഗോറസ്‌, അനില്‍കുമാര്‍, ജോസ്‌ പോള്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്‌.

Leave a Reply

Your email address will not be published. Required fields are marked *