കേരള സർക്കാരിന്റെ ഒന്നാം വാർഷികാത്തിനോടനുബന്ധിച്ച് രണ്ടാം നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” എന്ന തുടർ പദ്ധതിയുടെ പച്ചക്കറി നടീൽ ഉദ്ഘാടനം ആറ്റിങ്ങൽ കൃഷി ഭവന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ അംഗണത്തിൽ ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ. നൗഷാദിന്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എം. എൽ. എ ഒ.എസ്. അംബിക നിർവഹിച്ചു. മുദാക്കൽ ആഗ്രോ സർവീസ് സെന്റർ ആണ് പച്ചക്കറി തൈകളും നടീൽ വസ്തുക്കളും തയ്യാറാക്കിയത്. പ്രസ്തുത പരുപാടിയിൽ കൃഷി, റവന്യു, വനം, ലേബർ, എക്സൈസ്, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.


