നഴ്സിങ് പ്രവേശനം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണം

നഴ്സിങ് പ്രവേശനം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണം

ബി.എസ്‌സി. നഴ്സിങ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങി സെപ്റ്റംബര്‍ 30-ന് പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം പ്രവേശന സമയം ഡിസംബര്‍ വരെ നീട്ടിനല്‍കിയിരുന്നു.ഹയര്‍സെക്കന്‍ഡറി ഫലം 21-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനുശേഷം പ്രവേശനവിജ്ഞാപനം പുറത്തിറക്കാനാണ് മാനേജ്മെന്റുകള്‍ ആലോചിച്ചിട്ടുള്ളത്.

സർക്കാരുമായി സീറ്റ് പങ്കുവെക്കുന്നതു സംബന്ധിച്ച് മാനേജ്‌മന്റ് അസോസിയേഷനുകൾ
ആരോഗ്യമന്ത്രിയുമായി ചർച്ചനടത്തും. ഇക്കുറി 35 ശതമാനം ഫീസ് വർധന അവർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 63,500 രൂപ ട്യൂഷൻ ഫീസ് അടക്കം 80,500 രൂപയാണ് കഴിഞ്ഞ വർഷത്തെ വാർഷിക ഫീസ്.അടുത്തയാഴ്ചയോടെ ഫീസ് നിർണയസമിതി പുതിയ ഫീസ് ഘടനയിൽ തീരുമാനമെടുത്തേക്കും

മെറിറ്റ് പട്ടികയുടെയോ പ്രവേശനപരീക്ഷയുടെയോ അടിസ്ഥാനത്തിൽ പ്രവേശനം നടത്താമെന്നാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ പുതിയ നിർദേശം. ബി.എസ്സി. നഴ്സിങ് പ്രവേശനം ഇക്കുറിയും പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയാകും. സർക്കാർ, സ്വകാര്യ മേഖലകളിലായി 6500 ഓളം സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *