വിതുരയിൽ സ്കൂൾ വിദ്യാർഥിനിയെ പൊന്മുടിയിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ തട്ടത്തുമല പൂജ ഭവനിൽ പങ്കജ് (24) വിതുര പൊലീസിന്റെ പിടിയിലായി.കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിൽ രക്ഷാകർത്താക്കൾ ഇല്ലാതിരുന്ന സമയം പ്രതിയെപരിസരത്ത് കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ ഏൽപിച്ചു.തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ലൈംഗികപീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ റിമാൻഡ് ചെയ്തു.
