കയർ തൊഴിലാളികളുടെ ജീവനാഡിയായ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ്റെ വാർഷിക സമ്മേളനം ജൂൺ 8,9,10 തീയതികളിൽ മണമ്പൂരിൽ വച്ച് നടത്തുന്നു.സമ്മേളനത്തിൽ ഉയർത്തുന്നതിനുള്ള പതാക കേരള കയർ വർക്കേഴ്സ് സെൻറർ അംഗവും ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജില്ലാ ഭാരവാഹിയുമായിരുന്ന കയർ തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവുമായ സഖാവ് എസ്.ശശാങ്കൻ്റെ കായിയ്ക്കരയിലെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊണ്ടു പോകും. യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ ക്യാപ്റ്റനും സഖാവ് ബി.എൻ.സൈജുരാജ് മാനേജരുമായുള്ള പതാക ജാഥ സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു ഉദ്ഘാടനം ചെയ്യും. പതാക ജാഥയുടെ വിജയത്തിനായി കായിയ്ക്കരയിൽ സംഘാടക സമിതി രൂപീകരിച്ചു. മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി.പയസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു അദ്ധ്യക്ഷനായി. കേരളകയർ വർക്കേഴ്സ് സെൻ്റർ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് ബി.എൻ.സൈജുരാജ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ലിജാബോസ്’, ബി.ബേബി, ശ്യാമപ്രകാശ്,കെ.ബാബു, ജയശ്രീരാമൻ, എസ്.പ്രവീൺചന്ദ്ര, സജി സുന്ദർ, സേവ്യർ, ഡോൺ ബോസ്ക്കോ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി വി ലൈജുവിനേയും ജനറൽ കൺവീനറായി സുനി പി കായിയ്ക്കരയേയും ഉൾപ്പെടെ 51 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.

