നഷ്ടക്കണക്ക് മാത്രം പറയുന്ന കെ.എസ്.ആര്.ടി.സിയെ കരകയറ്റാന്‍ ഇലക്ട്രിക് ബസുകള്‍ കൂടുതല്‍ നിരത്തിലിറക്കി പരീക്ഷിക്കാനൊരുങ്ങുകയാണ് മാനേജ്മെന്റ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങാന്‍ പോകുന്നു. ഇതിനായികെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെഅഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡല്‍ഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യല് നിന്നുള്ള ബസുകളാണ് കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ്വാങ്ങിയത്.
