പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 32.5ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ചെമ്മരത്ത് പണയിൽ വാതുക്കൽ റോഡിൻറെ പുനരുദ്ധാരണവും റാംമ്പ് നിർമ്മാണത്തിന്റെയും പ്രവർത്തന ഉദ്ഘാടനം അഡ്വ ജോയ് എംഎൽഎ എൽ എ നിർവ്വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ചെമ്മരത്ത് പണയിൽ വാതുക്കൽ പ്രദേശത്തെ കർഷകരുടെ ദീർഘനാളത്തെ ഒരാവശ്യമായിരുന്നു ട്രാക്ടർ ഇറക്കാൻ പറ്റുന്ന വിധത്തിൽ ഒരു റോഡും റാമ്പും നിർമ്മിക്കുക എന്നത് .അത് സഫലമാവുകയാണ്.കർഷകരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് വി ജോയ് എംഎൽഎ ഫണ്ട് അനുവദിക്കുകയായിരുന്നു.അടിയന്തിരമായി തന്നെ പ്രസ്തുത പ്രവർത്തി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് എം ഹസീന, പഞ്ചായത്ത് അംഗം ഷീബ, സജീബ്ഹാഷിം,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീകുമാർ ,അസിസ്റ്റൻറ് എൻജിനീയർ അനിൽകുമാർ ,പാടശേഖര സമിതി അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
