തൃക്കാക്കരയിലുണ്ടായ വളരെ ശക്തമായ സഹതാപ തരംഗമാണ് ഉമാ തോമസിന് അനുകൂലമായതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നും സുരേന്ദ്രൻ പറഞ്ഞു.പി.ടി തോമസിനെ ഇപ്പോഴുണ് തൃക്കാക്കരയിലെ ജനങ്ങൾ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് സഹതാപ തരംഗത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സർക്കാരിൻറെ വർഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
