കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിൻറെ ഉമാ തോമസ് ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോൾ പ്രതികരണവുമായി എം.എം.മാണി.കൊച്ചിക്ക് ആ പഴയ കൊച്ചി തന്നെ ആയിരിക്കാനാണ് വിധി എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയം എൽ.ഡി എഫിനൊപ്പമെന്ന് കടുത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച നേതാവാണ് മാണി.യു.ഡി.എഫ് തോൽക്കുമെന്നും എൽ.ഡി എഫ് അത്ഭുതകരമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.നാടിന് ഒന്നും ചെയ്യാത്തവരെ വച്ച് പൊറുപ്പിക്കരുതെന്നനും തോൽപ്പിക്കുക തന്നെ ചെയ്യണമെന്നും എം.എം.മാണി അഭിപ്രായപ്പെട്ടിരുന്നു.
