പുരോഗമന ആശയങ്ങളടങ്ങിയ ഗാനങ്ങൾക്ക് ശക്തിപകർന്ന ഗാനരചയിതാവായിരുന്നു പൂവച്ചൽ ഖാദറെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.പൂവച്ചൽ ഖാദറിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി വൈലോപ്പിള്ളി സംസ്കൃതിഭവനിൽ സംഘടിപ്പിച്ച അനുസ്മരണം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂവച്ചൽ ഖാദറിന്റെ സ്മരണകൾ ഉൾക്കൊള്ളുന്ന മൗനനൊമ്പരം എന്ന സ്മരണിക പൂവച്ചലിന്റെ സഹോദരൻ മുഹമ്മദ് ഹനീഫക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു.
