.
ആറ്റിങ്ങൽ: ലോക പരിസ്ഥിതി ദിനത്തിൽ ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ എം.പ്രദീപിന്റെ നേതൃതത്തിൽ 25 ഓളം വ്യക്ഷ തൈകൾ നട്ടു. ആറ്റിങ്ങൽ വേലാംകോണം മുതൽ കരിച്ചിയിൽ കല്ലുങ്ക് വരെയുള്ള റോഡിന്റെ ഒഴിഞ്ഞു കിടന്ന സ്ഥലങ്ങളിലാണ് ഞാറ തൈകൾ വെച്ചു പിടിപ്പിച്ചത്. കഴിഞ്ഞേ ലോക പരിസ്ഥിതി ദിനത്തിലും ഈ സ്ഥലങ്ങളിൽ വ്യക്ഷ തൈകൾ നട്ടിരുന്നു. അതിൽ പകുതിയോളം ചെറുവ്യക്ഷങ്ങളായി മാറി. കഴിഞ്ഞ തവണ വെച്ച വ്യക്ഷ തൈകൾക്ക് ചുറ്റും സംരക്ഷണ വേലി തീർക്കാത്തത് കാരണമാണ് നശിച്ചു പോയതെന്നും എന്നാൽ ഈ പരിസ്ഥിതി ദിനത്തിൽ വെച്ച ഞാറ തൈകൾക്ക് ചുറ്റും സംരക്ഷണ വേലി തീർക്കുമെന്നും നഗരസഭ മുൻ ചെയർമാനും സിപിഎം ആറ്റിങ്ങൽ ഏര്യാ സെന്റർ അംഗവുമായ എം.പ്രദീപ് പറഞ്ഞു. പരിപാടിയിൽ സിപിഎം പ്രവർത്തകരായ റ്റി.റ്റി ഷാജി, മണിയൻ, രാധാകൃഷ്ണൻനായർ, കൃഷ്ണദാസ്, മോഹനൻ നായർ , ശെൽവൻ തുടങ്ങിയവർ പങ്കെടുത്തു.
