ആറ്റിങ്ങൽ ഗവൺമെന്റ് ടൗൺ യുപി എസിൽ വായന വാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും കവി രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അജിത എസ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾ കവിതകൾ ചൊല്ലുകയും വായനാ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. എസ് എസ് ഇ. ആർ ടീ സംഘടിപ്പിച്ച കവിത മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ വൈഷ്ണവിന് ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി.
