നെടുമങ്ങാട് : ലഹരിയിൽ മയങ്ങാത്തതും തങ്ങളെത്തന്നെ മറന്നുപോകാത്തതുമായ പുത്തൻ തലമുറയ്ക്കായ് തണലൊരുക്കി നെടുമങ്ങാട് തണൽ റവന്യൂ ടവർ കൂട്ടായ്മ. എക്സൈസ് വകുപ്പുമായി ചേർന്ന് നെടുമങ്ങാട് ഗവ. ഗേൾസ് ഹൈസ്ക്കൂളിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രഭാഷണങ്ങളും കവിതാലാപനവും സംഘടിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ സുരൂപ് പരിപാടി ഉത്ഘാടനം ചെയ്തു. പ്രശസ്ത കവി കുന്നത്തൂർ ജെ. പ്രകാശ് ലഹരിയിൽ മയങ്ങല്ലെ എന്ന ലഹരി വിരുദ്ധ കവിത അവതരിപ്പിച്ചു. കുട്ടികളെക്കൊണ്ട് പ്രതിജ്ഞയും ഏറ്റുചൊല്ലിച്ചു. തണൽക്കൂട്ടായ്മ പ്രസിഡണ്ട് സുൽഫി ഷഹീദ് അദ്ധ്യക്ഷത വഹിച്ചു. തണൽ വൈസ് പ്രസിഡണ്ട് പേഴുംമൂട് ധുനിംസ് ആശംസ പ്രസംഗം നടത്തി.. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി. അനിൽകുമാർ കുട്ടികൾക്കായി ക്വിസ് മൽസരവും വിവിധ ഗെയിമുകളും നടത്തി. കൂട്ടായ്മ സെക്രട്ടറി മഹേന്ദ്രൻ സ്വാഗതവും , ട്രഷറർ മായ വി. എസ് നായർ നന്ദിയും അറിയിച്ചു.



