കടയ്ക്കാവൂർ: അതിഥി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള തുടർ ചികിൽസാ ധനസഹായം വിതരണം ചെയ്തു. കടയ്ക്കാവൂർ വെൽഫെയർ സഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജാ ബീഗം ധനസഹായ വിതരണം നിർവഹിച്ചു.എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുടെ അധ്യക്ഷതയിൽ ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.മണികണ്ഠൻ, ഔവർ ടീം കടയ്ക്കാവൂർ അഡ്മിൻ അൻവിൻ, എസ്എൻഡിപി ചിറയിൻകീഴ് യൂണിയൻ കൗൺസിലർ അജീഷ് കടയ്ക്കാവൂർ ,സഹകരണ സംഘം വൈസ് പ്രസിഡൻ്റ് ഷാധർമപാലൻ, ഔവർ ടീം കടയ്ക്കാവൂർ ഭാരവാഹികളായ അഭിലാഷ്, ഫ്രാങ്ക്ളിൻ ജോർജ്, ബിബിൻ ബാബു, സാജൻ, ആദർശ്, മനു, പ്രണവ്, ഫിറോജ് എന്നിവർ സംബന്ധിച്ചു. കടയ്ക്കാവൂർ സ്വദേശിയും മൂവാറ്റുപുഴ സബൈൻ ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ ഡോ.സബൈൻ തൻ്റെ പിതാവിൻ്റെ ഓർമദിനത്തിൽ ഔവർ ടീം കടയ്ക്കാവൂരിൻ്റെ സഹകരണത്തോടെ തൻ്റെ ജന്മനാട്ടിലെ 15 നിർധന രോഗികൾക്കു 5000 രൂപ വീതമാണു ചികിൽസാ സഹായം നൽകിയത്.
