കേരളത്തിലെ ഐ.എൻ.ടി.യു.സി. യുടെ സ്ഥാപക നേതാവ് കെ. കരുണാകരൻ്റെ
104-ാമത് ജന്മദിനാചരണം ജില്ലയിൽ വിപുലമായ പരിപാടികളോടെ നടത്തി.ജില്ലയിലുടനീളം ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ യൂണിനുകളുടെയും യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ കെ. കരുണാകരന്റെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കലും മധുര പലഹാര വിതരണവും നടത്തി. വിവിധ പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ. കരുണാകരന്റെ പേരിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
തിരുവനന്തപുരത്ത് കെ.കരുണാകരൻ സ്മാരക ഐ.എൻ.ടി.യു.സി. ആസ്ഥാനമന്ദിരത്തിൽ നടന്ന ജില്ലാതല ഉദ്ഘാടനം ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് വി.ആർ. പ്രതാപൻ നിർവഹിച്ചു.
ദേശീയ പ്രവർത്തകസമിതി അംഗം വി.ജെ. ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി .ഐ.എൻ.ടി.യു.സി.സംസ്ഥാന ജില്ലാ നേതാക്കളായ വെട്ടുറോഡ് സലാം,പുത്തൻപള്ളി നിസാർ , ആർ.എസ്സ്.വിമൽകുമാർ,
എ.എസ്. ചന്ദ്രപ്രകാശ്, വഴിമുക്ക് സെയ്യദലി,രജനി, ചന്ദ്രബാബു വെട്ടുകാട്, ഷമീർ വള്ളക്കടവ്, വിപിൻ, സി.ജെ.ലാലപ്പൻ എന്നിവർ പങ്കെടുത്തു.
