.
കിഴൂവിലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് മാമം ചൈതന്യ ജംഗ്ഷനിലാണ് ആറ്റിങ്ങൽ എം. പി അടൂർ പ്രകാശ് മിനി മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തത്. കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ആർ ശ്രീകണ്ഠൻ നായർ, അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകണ്ഠൻ. എസ്, ആറ്റിങ്ങൽ നഗരസഭ 17ആം വാർഡ് കൗൺസിലർ കെ. സതി, കിഴുവിലം സർവീസ് സഹകരണ സംഘം പ്രസിഡന്റ്, എൻ വിശ്വനാഥൻ നായർ,മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അൻസാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജുപ്രദീപ്, രാധാകൃഷ്ണൻ, ബിജു, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

