ചിറയിൻകീഴ് : കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പും – ആരോഗ്യ വകുപ്പും സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കണിയാപുരം ബി. ആർ . സി . തല മെഡിക്കൽ ക്യാമ്പിന് സംഘാടകസമിതി രൂപീകരിച്ചു.
ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിൽ ജൂലൈ 16 നാണ് മെഡിക്കൽക്യാമ്പ്. ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി. സി.ജയശ്രീ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജോസഫൈൻ മാർട്ടിൻ , ആശുപത്രി സൂപ്രണ്ട് ഡോ.ശബ്ന , എച്ച് എം സി അംഗം . സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എസ്സ് മധുസൂദനക്കുറുപ്പ് പദ്ധതി വിശദീകരണം നടത്തി. ബി. പി. സി ഉണ്ണികൃഷ്ണൻ പാറക്കൽ സ്വാഗതവും സി എസ് ദിനേശ് നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ നടത്തിപ്പിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി ജയശ്രീ ചെയർപേഴ്സനായും ബി. പി. സി. ഉണ്ണികൃഷ്ണൻ പാറക്കൽ കൺവീനറായും 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ജൂലൈ 16 ശനിയാഴ്ച രാവിലെ 9.30 ന് മുൻ ഡെപ്യൂട്ടീ സ്പീക്കർ വി ശശി എം. എൽ. എ.ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
