ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ഞാറ്റുവേല ചന്തയും കർഷകസഭയുടെയും ഉദ്ഘാടനം കൃഷിഭവൻ അങ്കണത്തിൽ വച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം എ വാഹിദ് അവർകളുടെ അധ്യക്ഷതയിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി മുരളി നിർവഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം ചിറയിൻകീഴ് 1155 സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്
ജി ചന്ദ്രശേഖരൻ നായരും
നിർവഹിച്ചു. കർഷകർക്കുള്ള സൗജന്യ പച്ചക്കറി തൈ വിത്തുകളുടെ വിതരണ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേണുക മാധവൻ നിർവഹിച്ചു. തദവസരത്തിൽ ബ്ലോക്ക് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ. കൃഷി അസിസ്റ്റൻറ് ഡയറക്ടർ എ നൗഷാദ് . ബ്ലോക്ക് മെമ്പർ കെ മോഹനൻ, വാർഡ് മെമ്പർ ശിവപ്രഭ കാർഷിക വികസന സമിതി അംഗം കളിയിൽപ്പൂര രാധാകൃഷ്ണൻ നായർ തുടങ്ങിയവരും വിവിധ വാർഡുകളിലെ ജനപ്രതിനിധികളും പങ്കെടുത്തു. സ്വാഗതം കൃഷി ഓഫീസർ ഹാറൂൺ, അസിസ്റ്റൻറ് കൃഷി ഓഫീസർ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി. പങ്കെടുത്ത എല്ലാ കർഷകർക്കും പച്ചക്കറി തൈകളും പച്ചക്കറി വിത്തും സൗജന്യമായി തദവസരത്തിൽ വിതരണം ചെയ്തു. ഞാറ്റുവേല ചന്തയിൽ വിവിധ വിത്തുകളുടെയും തൈകളുടെയും നടീൽ വസ്തുക്കളുടെയും ജൈവ പച്ചക്കറികളുടെയും വില്പനയും പ്രദർശനവും ഉണ്ടായിരുന്നു.
