യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിർത്തി നഗ്നത പ്രദർശിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. ആനാട് കുന്നത്തുമല വിപിൻ ഹൗസിൽ വിപിൻ ശ്രീകുമാറി നെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.പീഡനശ്രമം തടയാൻ ശ്രമിച്ച വിതുര സ്വദേശിയായ യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും രക്ഷപ്പെടുത്താനെത്തിയ മകനെ മർദ്ദിക്കുകയും ചെയ്ത ശേഷം വാഹനത്തിൽ കടന്നുകളയുകയായിരുന്നു. പ്രതി സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ ഉപയോഗിച്ചാണ് ഇയാളെ പിടികൂടിയത്. ലഹരിക്കടിമയായ പ്രതി വഴിയിൽ പതിയിരുന്നാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വിതുര സിഐ ശ്രീജിത്ത്, എസ്ഐമാരായ വിനോദ് കുമാർ, ഇർഷാദ്, എഎസ്ഐ പത്മകുമാർ, എസ് സിപിഒ രാംകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
