കിളിമാനൂർ.. പോലീസിനെ ആക്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കിളിമാനൂർ എസ് എൻ തിയേറ്റർ ജംഗ്ഷൻ അടുത്തുള്ള ബാറിന് സമീപത്ത് ഇരു സംഘങ്ങൾ ഉണ്ടായ അടിപിടി തടയാൻ എത്തിയ പോലീസിനെയാണ് സംഘം ആക്രമിച്ചത്. ബാർ ജീവനക്കാർ ഇവരെ ഗേറ്റിനു പുറത്താക്കിയെങ്കിലും വീണ്ടും ഏറ്റുമുട്ടിയത് തടയാൻ എത്തിയ പോലീസിനെയാണ് സംഘം ആക്രമിച്ചത് തട്ടത്തുമല നെടുമ്പാറ കോളനിവാസികളായ ജി.വിനോദ് =41)അനീഷ്. എ (34) ഉണ്ണി എന്ന സുജീഷ് (31) സുമേഷ്. എസ് (29) വട്ടപ്പച്ച സ്വദേശി അഭിലാഷ് (24) വണ്ടന്നൂർ എസ് മണിലാൽ (33) എന്നിവരാണ് അറസ്റ്റിൽ ആയത്. ആക്രമണത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷനിലെ സിപിഓ കിരണിനും ആക്രമി സംഘത്തിലെ മനുവിനും പരിക്കേറ്റിരുന്നു. കിരണിനെ കിളിമാനൂർ കേശവപുരം സി എസ് സി യിലും മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി
