ഡി സി ബുക്സ് പ്രസിദ്ധികരിച്ച പ്രേംകുമാറിന്റെ “ദൈവത്തിന്റെ അവകാശികൾ” എന്ന പുസ്തകം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്തു.
മലയാളത്തിൽ രണ്ടു മെഗാ താരങ്ങൾ ഒന്നിച്ചു ഒരു പുസ്തകം പ്രകാശനം ചെയുന്നത് ഇതാദ്യമായിട്ടാണ്.
പുസ്തക പ്രകാശനത്തിന്റെ ചിത്രം “പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ രചിച്ച, “ദൈവത്തിൻ്റെ അവകാശികൾ ” എന്ന പുസ്തകം ഞങ്ങൾ പ്രകാശനം ചെയ്തപ്പോൾ” എന്ന കുറിപ്പോടെ താരങ്ങൾ തങ്ങളുടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറി.
പത്രമാധ്യമങ്ങളിൽ പ്രേംകുമാർ എഴുതിയ ലേഖനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 22 ലേഖനങ്ങളുടെ സമാഹാരമാണ് “ദൈവത്തിന്റെ അവകാശികൾ”.
സിനിമ അനുഭവങ്ങളും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുമാണ് ഈ പുസ്തകത്തിൽ.
പ്രേംകുമാറിന്റെ അദ്ധ്യാപകൻ കൂടിയായ മലയാളത്തിന്റെ പ്രിയ കവി വി മധുസൂദനൻ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
DC ബുക്സിന്റെ ഷോറൂമുകളിൽ “ദൈവത്തിന്റെ അവകാശികൾ” ലഭ്യമാണ്.
