മഹാനടൻ നെടുമുടി വേണുവിന്റെ നാമധേയത്തിൽ മീഡിയ ഹബ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഇതിന്റെ പ്രദർശനോൽഘാടനം ജൂലൈ 18 തിങ്കളാഴ്ച ആറ്റിങ്ങലിൽ നടക്കും. രാവിലെ 9 മണിക്ക് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ കുമാരി ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്രസംവിധായകൻ സാജൻ ചക്കരയുമ്മ, ബിഗ് ബോസ് ഫെയിം തോന്നയ്ക്കൽ മണികണ്ഠൻ, നാടക സീരിയൽ താരം അനിൽ ആറ്റിങ്ങൽ, ആറ്റിങ്ങൽ സുരേഷ്,ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി, മീഡിയ ഹബ് ചെയർമാൻ നിസാർ ആറ്റിങ്ങൽ,,വൈസ് ചെയർമാൻ എ കെ നൗഷാദ്, എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനു പുറകുവശത്തുള്ള നാരായണ സ്ക്രീൻസ് ഹാളിൽ ജൂലൈ 18,19 തിയതികളിൽ ആണ് പൊതു പ്രദർശനം. ഷോർട്ട് ഫിലിം, ഡോക്യുമെന്ററി വിഭാഗങ്ങളിലായി മുപ്പതിൽ പരം പ്രോഗ്രാമുകൾ പ്രദർശിപ്പിക്കും. ഡിവോഷണൽ/ മ്യൂസിക്കൽ ആൽബങ്ങളുടെ സ്ക്രീനിങ്ങും നടക്കും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7902342300
