ഇടക്കോട് മുസ്ലിം ജമാഅത് കമ്മിറ്റിയുടെ നേത്രത്വത്തിൽ , പ്ലസ് ടു, സിബിഎസ്ഇ യൂണിവേഴ്സിറ്റി, മദ്രസ്സ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മെഡിക്കൽ രംഗത്തെ പ്രൊഫഷനലുകളെയും ആദരിച്ചു. ജമാഅത് ചീഫ് ഇമാം നിളമുദീൻ ബാഖവി പരിപാടി ഉൽഘാടനം ചെയ്തു. ജമാഅത് പ്രസിഡന്റ് സലിം പനവിള അധ്യക്ഷത വഹിച്ചു.ഡോ. ഹംസ , അഡ്വ. ഷിബു കോരാണി, ഷാനവാസ്, അബ്ദുൽ അസീസ്, ഷെഫീഖ്, അബ്ദുൽ സലാം, ഹക്കിം വയലോരം എന്നിവർ സംസാരിച്ചു. ആക്സസ്സ് ഇന്ത്യ ട്രെയിനെർ പ്രൊഫസർ ഷെഫീർ കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു.



