ലഹരി ഉപയോഗ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ ഇടപ്പഴിഞ്ഞി സ്വദേശി രാജേഷിനെ (25) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. തലക്ക് ഗുരുതര പരിക്കേറ്റ ഇടപ്പഴിഞ്ഞി സ്വദേശി ജയേഷിനെ (30) ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ലഹരി ഉപയോഗം സംബന്ധിച്ച വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നെന്നും ഇതിനിടയിൽ രാജേഷ് കൈയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ജയേഷിന്റെ തലയിൽ വെട്ടുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചത്.
