കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കീഴിൽ പ്രവർത്തിക്കുന്ന കീഴാറ്റിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്ക് മരുന്നിന്റെ ലഭ്യത കുറവും കീഴാറ്റിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് ആംബുലൻസ് ഉണ്ടായിട്ടും ആംബുലൻസ് സേവനം ജനങ്ങൾക്ക് എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് മുൻ എം. പി സമ്പത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഒരു ആംബുലൻസ് അനുവദിക്കുകയും 2021 22 പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ശശി എംഎൽഎ ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് പഞ്ചായത്തിന് കൈമാറുകയും പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ തീരുമാനത്തിൽ പൊതുജനങ്ങൾക്ക് കൊടുക്കണമെന്ന് വ്യവസ്ഥയിൽ കൈ മാറുകയാണുണ്ടായത് ജനങ്ങൾക്ക് 24 മണിക്കൂറും ആംബുലൻസിനെ സേവനം ഉണ്ടാകണമെന്നും ആണ് പ്രതിഷേധക്കാരുടെ ആവശ്യം ഒരു ആംബുലൻസ് പാലിയേറ്റീവ് ആവശ്യത്തിനായി ഉപയോഗിക്കുകയും ഒരെണ്ണം വെറുതെ ഒതുക്കി ഇട്ടിരിക്കുന്ന അവസ്ഥയും ആണ് കാണാൻ കഴിയുന്നത് മൂന്നുനാല് മാസക്കാലമായി ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ പാലിയേറ്റീവിൽ കഴിയുന്ന രോഗികൾക്ക് യഥാസമയം മരുന്ന് എത്തിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുധീഷിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടി മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും കടയ്ക്കാവൂർ പഞ്ചായത്ത് അംഗവുമായ പെരുങ്കുളം അൻസർ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രതിപക്ഷനേതാവ് സജി കടയ്ക്കാവൂർ വാർഡ് മെമ്പർ ജയന്തി സോമൻ സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് ബിജു വാഴവിള കടയ്ക്കാവൂർ മണ്ഡലം സെക്രട്ടറി അനു മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫാർ അനി കീഴാറ്റിങ്ങൽ,അരുൺ കീഴാറ്റിങ്ങൽ, രാജേഷ് പെരുങ്കുളം, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
