കവലയൂർ. പാറയിൽ മുക്ക് അപ്പൂപ്പൻ നടക്ക് സമീപത്തു പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ഹിറ്റാച്ചിയുടെ ഡ്രില്ലിങ് മെഷീൻ മോഷ്ടിക്കപ്പെട്ടു. മണമ്പൂർ കല്ലറ തോട്ടം വീട്ടിൽ കിണറ്റിലെ മോട്ടോർ റിപ്പയർ ചെയ്യാൻ എത്തിയ ഇളമ്പ സ്വദേശി സത്യദാസിന്റെഡ്രില്ലിങ് മെഷീൻ ആണ് മോഷണം പോയത്. ഇത് സംബന്ധിച്ച് സത്യദാസ് കടക്കാവൂർ പോലീസിൽ പരാതി നൽകി.
